1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mrunal Thakur about her Past relationship breakup

നടിയാണെന്ന ഒറ്റകാരണം കൊണ്ട് കാമുകൻ ഉപേക്ഷിച്ചു, അന്ന് ഏറെ വേദനിച്ചു: മൃണാൾ ഠാക്കൂർ

Mrunal Thakur
ടെലിവിഷനിലൂടെയെത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമയും കടന്ന് ബോളിവുഡിലും തിളങ്ങിനില്‍ക്കുന്ന താരമാണ് നടി മൃണാള്‍ ഠാക്കൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമത്തിലൂടെയാണ് താരം മലയാളികള്‍ക്കും പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ സ്വകാര്യ ജീവിതത്തെ പറ്റി നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
 
മുന്‍ കാമുകനുമായുള്ള ബന്ധം എന്തുകൊണ്ട് അവസാനിച്ചുവെന്നതിനെ പറ്റി ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. തന്റെ മുന്‍ കാമുകന്‍ ഒരു പഴയ ചിന്താഗതിക്കാരനായിരുന്നുവെന്നും നടിയാണെന്ന ഒറ്റ കാരണം കൊണ്ടാണ് ആ ബന്ധം ഇല്ലാതെയായതെന്നും മൃണാള്‍ പറയുന്നു. അതേസമയം അവനോട് തനിക്ക് യാതൊരു ദേഷ്യവുമില്ലെന്നും മൃണാള്‍ പറഞ്ഞു. രണ്‍വീര്‍ അല്‍ഹബാദിയയുടെ പോഡ്കാസ്റ്റിലായിരുന്നു മൃണാളിന്റെ വെളിപ്പെടുത്തല്‍.
 
ഞാന്‍ അവനെ കുറ്റപ്പെടുത്തില്ല. അവനെ വളര്‍ത്തിയ രീതി അങ്ങനെയായിരുന്നു. ആ അധ്യായം അവിടെ അവസാനിച്ചത് നന്നായി. അല്ലായിരുന്നെങ്കില്‍ ഭാവിയില്‍ വിവാഹവും മക്കളുമെല്ലാമായാല്‍ എന്റെയും അവന്റേയും സമീപനം ഒരുപോലെയാകില്ല.ജീവിതത്തില്‍ നിന്നും പ്രധാന പാഠങ്ങള്‍ പഠിക്കാന്‍ ആ ബന്ധം സഹായിച്ചിട്ടുണ്ട്. താരം പറഞ്ഞു.
അടുത്ത ലേഖനം
Dhanush - Mammootty Movie: മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന...? വമ്പന്‍ പ്രഖ്യാപനം