രേണുക വേണു|
Last Modified ബുധന്‍, 14 ഓഗസ്റ്റ് 2024 (11:15 IST)
ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന Mr & Mrs ബാച്ച്‌ലര്‍ സിനിമയുടെ ടീസര്‍ പുറത്ത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസറില്‍ ഇന്ദ്രജിത്തിന്റേയും അനശ്വരയുടേയും കോംബിനേഷന്‍ സീനുകളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുഴുനീള കോമഡി ചിത്രമായിരിക്കുമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന.
ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ അര്‍ജുന്‍ ടി സത്യന്‍ ആണ്. സംഗീതം പി.എസ്.ജയ് ഹരി. ഹൈലൈന്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് നിര്‍മാണം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് നായര്‍. ഓഗസ്റ്റ് 23 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
ഡയാന ഹമീദ്, റോസിന്‍ ജോളി, ബൈജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, മനോഹരി ജോയ്, ജിബിന്‍ ഗോപിനാഥ്, ലയ സിംപ്സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.