'മുഹമ്മദ് സിറാജിനെ ആര്‍സിബി റിലീസ് ചെയ്യണം'

രേണുക വേണു| Last Modified വ്യാഴം, 2 ജൂണ്‍ 2022 (11:04 IST)

2023 ഐപിഎല്‍ സീസണില്‍ മുഹമ്മദ് സിറാജിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റിലീസ് ചെയ്യണമെന്ന് ഇന്ത്യയുടെ മുന്‍താരം ആകാശ് ചോപ്ര. ഈ സീസണില്‍ 15 കളികളില്‍ നിന്ന് വെറും ഒന്‍പത് വിക്കറ്റുകള്‍ മാത്രമാണ് സിറാജ് വീഴ്ത്തിയത്. സിറാജ് മോശം ഫോമില്‍ ആണെന്നും അതുകൊണ്ട് അടുത്ത സീസണ്‍ ആകുമ്പോഴേക്കും സിറാജിനെ ഒഴിവാക്കി മറ്റൊരു പേസ് ബൗളറെ കൊണ്ടുവരാനാണ് ആര്‍സിബി ശ്രമിക്കേണ്ടതെന്നും ആകാശ് ചോപ്ര നിര്‍ദേശിച്ചു.

' ഏഴ് കോടിക്കാണ് മുഹമ്മദ് സിറാജിനെ നിലനിര്‍ത്തിയത്. അദ്ദേഹത്തെ വേണമെങ്കില്‍ ഇപ്പോള്‍ റിലീസ് ചെയ്യാം. സിറാജിനെ റിലീസ് ചെയ്താല്‍ പകരം ആരെ കിട്ടും എന്നതാണ് ചോദ്യം. ഒരു ഇന്ത്യന്‍ പേസറെ തന്നെ കിട്ടണമല്ലോ. ഈ സീസണില്‍ സിറാജിനെ ലേലത്തില്‍ വിട്ടിട്ട് കുറഞ്ഞ തുകയ്ക്ക് വീണ്ടും സ്വന്തമാക്കാവുന്നതാണ്. ഏഴ് കോടിക്ക് സിറാജിനെ ഇപ്പോള്‍ ആരും ലേലത്തില്‍ എടുക്കില്ല,' ആകാശ് ചോപ്ര പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :