മോണ്‍സ്റ്റര്‍ ഹിറ്റ്,ഒറ്റദിവസംകൊണ്ട് 100 കോടി ക്ലബ്ബില്‍ കെജിഎഫ് 2

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഏപ്രില്‍ 2022 (08:56 IST)

കെജിഎഫ്: ചാപ്റ്റര്‍ 2ന് മികച്ച ഓപ്പണിങ്. ഒറ്റദിവസംകൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍.ആദ്യ ദിനം 134.50 കോടി രൂപ നേടിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. നാല് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു കന്നഡ ചിത്രത്തിന് ലഭിച്ച അത്ഭുതകരമായ നേട്ടമായി ഇതിനെ കണക്കാക്കാം.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ബോക്‌സോഫീസില്‍
കൊടുങ്കാറ്റായി മുന്നേറുകയാണ്.ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു.
കെജിഎഫ് മൂന്നാം ഭാഗം പണിപ്പുരയിലാണ്. യാഷ്, സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാഷ്, ജോണ്‍ കൊക്കന്‍, ശരണ്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :