ഒരു കാലത്തും അയാളെ എതിർത്തുനിൽക്കരുത് സർ, ബോക്‌സ്ഓഫീസിൽ എതിരാളികളെ ചുട്ടെരിച്ച് റോക്കി ഭായ്

അഭിറാം മനോഹർ| Last Modified വെള്ളി, 15 ഏപ്രില്‍ 2022 (15:20 IST)
വിശ്വാസങ്ങൾ മരിച്ചുമണ്ണടിഞ്ഞ ആ സ്ഥലത്ത് ഒരു ഭ്രാന്തൻ കെട്ടുകഥകൾ പറഞ്ഞുകൊണ്ടിരുന്നു. 2018 ൽ ആദ്യമായി കെ‌ജിഎഫ് എന്നൊരു സിനിമ
80 -85 കോടി ബഡ്‌ജറ്റിലൊരുങ്ങുന്നുവെന്ന് കേട്ടപ്പോൾ ഇത്തരത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയവർ കുറവായിരിക്കില്ല. മലയാള സിനിമയേക്കാൾ മാർക്കറ്റ് കുറഞ്ഞ കന്നഡയിൽ നിന്നും 80 കോടി മുതൽമുടക്കിൽ ചിത്രമെടുക്കാൻ തയ്യാറായവരെ ഭ്രാന്തൻ എന്ന് വിളിക്കുന്നതിൽ തെറ്റില്ലാ താനും.

എന്നാൽ 2018ലെ ഒരു ഡിസംബർ മാസത്തിൽ ഒരു കനലായി വന്നുവീണ കെ‌ജിഎഫ് ആദ്യ ഭാഗം ബോക്‌സ്ഓഫീസിൽ കാട്ടുതീയായി ആളിപടരുന്നതിനാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. 2022 ഏപ്രിൽ 14ന് കെ‌ജിഎഫ് രണ്ടം ഭാഗം റിലീസിന് തയ്യാറെടുക്കുമ്പോഴേക്കും റിലീസിനായി നിന്ന ബോളിവുഡ് ചിത്രങ്ങൾ പോലും മാറ്റിവെയ്ക്കേണ്ടതായി വന്നുവെന്ന് അറിയുമ്പോഴാണ് റോക്കി‌ബായ് തീർത്ത തരംഗത്തിന്റെ വലിപ്പം മനസിലാവുക.

ഏപ്രിൽ 13ന് ഇറങ്ങിയ വിജയ് ചിത്രം ബീസ്റ്റ് ബോക്‌സ്ഓഫീസിൽ മൂക്കുംകുത്തി വീണപ്പോൾ പിറ്റേ ദിനം അവതരിച്ച റോക്കിബായ് ബോക്‌സോഫീസിൽ ഇന്നോളം നിലനിന്ന റെക്കോർഡുകൾ തിരുത്തിയെഴുതുന്ന തിര‌ക്കിലാണ്. ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്നും മാത്രം 134.5 കോടി രൂപ‌യാണ് ചിത്രം കളക്‌ട് ചെയ്‌തത്.

ആദ്യ ദിനത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡും കെ‌ജിഎഫ്2 സ്വന്തമാക്കി. 7 കോടിയ്ക്ക് മുകളിലാണ് കെ‌ജിഎഫ് 2 കേരളത്തിൽ നിന്ന് മാത്രം കളക്‌ട് ചെയ്‌തത്. ഡൽഹി ബെൽറ്റിൽ നിന്നും 50 കോടി രൂപ റിലീസ് ദിനത്തിൽ തന്നെ കെ‌ജിഎഫ് 2 പോക്കറ്റിലാക്കി കള‌ഞ്ഞു.

കെ‌ജിഎഫ് 2 ആഴ്‌ചകൾ കൊണ്ട് നേടിയ നേട്ടമാണ് കെജിഎഫ് 2 ആദ്യദിനത്തിൽ ‌തന്നെ സ്വന്തമാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :