കാര്‍ വാങ്ങാന്‍ ഉപദേശം,അപ്പോഴും യാത്ര ബൈക്കില്‍, ലക്ഷ്യം സിനിമ മാത്രമായിരുന്നുവെന്ന് യാഷ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (11:51 IST)

ടെലിവിഷന്‍ സീരിയലുകളിലൂടെ എത്തി ഇന്ന് ലോകം കാത്തിരിക്കുന്ന കെ ജി എഫിലെ റോക്കി ഭായ് മാറിയ നടനാണ് യാഷ്. ആദ്യം തനിക്ക് പ്രതിഫലമായി ലഭിച്ചത് 500 രൂപ ആണെന്നും അത് ടിവി സീരിയലുകളിലൂടെയാണെന്നും നടന്‍ പറയുന്നു.
1500 രൂപ ദിവസ കൂലിക്ക് വീണ്ടും സീരിയലുകളില്‍ യാഷ് അഭിനയിച്ചു. കിട്ടിയ കാശ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ആയിട്ടായിരുന്നു നടന്‍ കൂടുതലും ചെലവഴിച്ചത്.സീരിയലില്‍ അഭിനയിക്കുമ്പോള്‍ വസ്ത്രങ്ങളൊക്കെ നമ്മള്‍ തന്നെ വാങ്ങണമായിരുന്നു എന്നാണ് യാഷ് പറയുന്നത്. വസ്ത്രങ്ങള്‍ വാങ്ങുന്നതിന് പേരില്‍ എല്ലാവരും തന്നെ കളിയാക്കുമായിരുന്നുവെന്നും പൈസ കൂട്ടിവെച്ച് കാര്‍ വാങ്ങുവാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നുവെന്നും നടന്‍ പറയുന്നു.
അപ്പോഴും തന്റെ ലക്ഷ്യം സിനിമയിലെത്തുക എന്നതായിരുന്നു. ബൈക്കിലായിരുന്നു സഞ്ചാരിച്ചിരുന്നത്.പിന്നീട് വലിയൊരു കാര്‍ വാങ്ങിയക്കൊള്ളാം, ഇപ്പോള്‍ കുറച്ച് നല്ല തുണികള്‍ ഇട്ടോട്ടെയെന്ന് എന്നായിരുന്നു അക്കാലത്ത് ഉപദേശകര്‍ക്ക് നടന്‍ നല്‍കിയ മറുപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :