ഹൃദയം പറഞ്ഞത് സംവിധായകൻറെ തന്നെ കഥയോ ?ഈ കൂട്ടത്തിൽ കോളേജ് കാലത്തെ വിനീത് ശ്രീനിവാസനുണ്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (10:23 IST)

ഹൃദയം കണ്ടവർ ചോദിച്ച ഒരു ചോദ്യമാണ് ഇത് വിനീതിന്റെ തന്നെ കഥയാണോ എന്നത്. യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.വിനീത്തും ഭാര്യ ദിവ്യയും പഠിച്ച അതേ എഞ്ചിനീയറിംഗ് കോളേജിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. തങ്ങളുടെ കോളേജ് ജീവിതത്തിലെ നല്ല നിമിഷങ്ങളിൽ നിന്നും ഇതുവരെ പരിചയപ്പെട്ട സുഹൃത്തുക്കളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ നിർമ്മിക്കുന്നതെന്ന് മുമ്പ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ കോളേജിലെ വിനീത്തിൻറെയും കൂട്ടുകാരുടെയും ചിത്രവും ഹൃദയത്തിലെ പ്രണവിന്റെയും ഒപ്പമുള്ളവരുടെയും ചിത്രവും കോർത്തിണക്കിക്കൊണ്ട് നിർമാതാക്കൾ ഫോട്ടോകളാണ് ഓൺലൈനിൽ തരംഗമാകുന്നത്.
ഹൃദയം ഫെബ്രുവരി 18ന് ഒ.ടി.ടിയിൽ എത്തും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :