സാറ്റലൈറ്റ് വിപണിയില്‍ മമ്മൂട്ടിയെ മോഹന്‍ലാല്‍ മലര്‍ത്തിയടിച്ചു, വില്ലനും വെളിപാടും റെക്കോര്‍ഡ് തുകയ്ക്ക്; പുള്ളിക്കാരന് വെറും 3.5 കോടി!

Mammootty, Mohanlal, Dileep, Ramaleela, Villain, Nivin Pauly, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, രാമലീല, വില്ലന്‍, നിവിന്‍ പോളി
BIJU| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (18:50 IST)
മലയാള സിനിമയുടെ വലിയ വരുമാനമാര്‍ഗമാണ് സാറ്റലൈറ്റ് അവകാശത്തുക. പലപ്പോഴും മലയാളത്തിലെ പല ചിത്രങ്ങള്‍ക്കും നിര്‍മ്മാണത്തുകയേക്കാള്‍ കൂടുതല്‍ പണം സാറ്റലൈറ്റ് അവകാശമായി ലഭിക്കാറുണ്ട്.

ഇപ്പോള്‍ എന്തായാലും സാറ്റലൈറ്റ് വിപണിയിലെ ഹോട്ട് താരം മോഹന്‍ലാല്‍ തന്നെയാണ്. മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ ഏഴ് കോടി രൂപയ്ക്ക് സാറ്റലൈറ്റ് അവകാശം വിറ്റപ്പോള്‍ ‘വെളിപാടിന്‍റെ പുസ്തക’ത്തിന് ആറുകോടിയാണ് ലഭിച്ചത്.

എന്നാല്‍ മമ്മൂട്ടി നായകനായ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന സിനിമയ്ക്ക് മൂന്നരക്കോടി രൂപ മാത്രമാണ് സാറ്റലൈറ്റ് അവകാശമായി ലഭിച്ചത്. ഒരു മമ്മൂട്ടിച്ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറഞ്ഞ തുകയാണ്.

ദിലീപിന്‍റെ രാമലീലയ്ക്ക് നാല് കോടിയും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് 4.6 കോടിയും സാറ്റലൈറ്റ് അവകാശത്തുകയായി ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :