അനുബന്ധ വാര്‍ത്തകള്‍
- എതിരാളിയില്ലെന്ന് കരുതേണ്ട, മമ്മൂട്ടിയെ തടഞ്ഞുനിര്‍ത്താന്‍ വരുന്നുണ്ട് പൃഥ്വിരാജ്!
- മോഹന്‍ലാല്‍ തന്നെയാണ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനെന്ന് ഏവര്‍ക്കും സമ്മതിക്കേണ്ടിവരും!
- മമ്മൂട്ടിയുടെ എഡ്ഡി ക്രിസ്മസിന് വരുന്നുണ്ട്, കൂടെ വരാമെന്ന് ആരെങ്കിലും കരുതിയാല്‍ ചിലപ്പോള്‍ പണികിട്ടും!
- സുരേഷ്ഗോപിക്കായി സംവിധായകന് നിന്നു, മമ്മൂട്ടി വേണമെന്ന് മോഹന്‍ലാലും; ഒടുവില്‍ മോഹന്‍ലാല്‍ വിജയിച്ചു!
- പാമ്പ്, തവള, കഴുകൻ, കാള.... മോഹൻലാലിന്റെ പുതിയ വേഷപകർച്ചകൾ!
മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്ന് കമല്ഹാസന് !
ഇന്ത്യന്‍ സിനിമയിലെ അഭിനയചക്രവര്‍ത്തിമാരാണ് കമല്‍ഹാസനും അമിതാഭ് ബച്ചനും മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ പരസ്പരം ഏറെ ബഹുമാനിക്കുന്നവരും ഓരോരുത്തരും അടുത്തയാളിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നവരുമാണ്. ഇവര്‍ തമ്മില്‍ തമ്മില്‍ വലിയ സ്നേഹബന്ധവുമുണ്ട്.
കമല്ഹാസന് ഈയിടെ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം കേട്ടോ? മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകേട്ട് ആരാധകര്‍ അമ്പരക്കേണ്ട. പോസിറ്റീവായ അര്‍ത്ഥത്തില്‍ തന്നെയാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ് ചെയ്യുന്നതെന്നാണ് കമലിന്റെ അഭിപ്രായം. ഇത്രമാത്രം സ്വാഭാവികത മറ്റൊരുനടനിലും താന്‍ കണ്ടിട്ടില്ലെന്നും കമല്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെ കിരീടവും വാനപ്രസ്ഥവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ തന്നെ അസ്വസ്ഥനാക്കിയെന്നും കമല്ഹാസന് പറയുന്നു.
സിനിമ മാത്രം സ്വപ്നം കണ്ട് സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടിയെന്നും അതിനുള്ള സാക്ഷ്യങ്ങളാണ് മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളെന്നും കമല്‍ പറയുന്നു.