കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (09:02 IST)
മോഹന്‍ലാലിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.1996ല്‍ യുഎഇയില്‍ വെച്ച് നടന്ന മോഹന്‍ലാല്‍ & മാജിക് ലാമ്പ് എന്ന സ്റ്റേജ് ഇവന്റിന്റെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് എടുത്ത ഫോട്ടോ ആണ് ഇതെന്ന് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തെയും ചിത്രത്തില്‍ കാണാം.
നിലവില്‍ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാല്‍.ലാല്‍ ബോക്‌സറായി വേഷമിടുന്ന പ്രിയദര്‍ശന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വൈകാതെ തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജിത്തു ജോസഫിനൊപ്പം ട്വെല്‍ത് മാന്‍ എന്നൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.