അഭിറാം മനോഹർ|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (16:19 IST)
മുതിർന്ന ഹോളിവുഡ് താരം
പട്രീഷ്യ ഹിച്‌കോക്ക്(93) അന്തരിച്ചു. വിഖ്യാത സംവിധായകൻ ആൽബർട്ട് ഹിച്ച്‌കോക്കിന്റെ മകൾ കൂടിയായ പട്രീഷ്യ ഹിച്ച്‌കോക്കിന്റെ 1951 ചിത്രം 'സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനി'ല്‍ പട്രീഷ്യ അവതരിപ്പിച്ച ബാര്‍ബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഹിച്കോക്കിന്റെ തന്നെ സ്റ്റേജ് ഫ്രൈറ്റ്' (1950) ആണ് പട്രീഷ്യയുടെ ആദ്യ സിനിമ.ഹിച്കോക്കിന്‍റെ തന്നെ സൈക്കോ, സബോട്ടാഷ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ദി മഡ്‍ലാര്‍ക്ക്, ദി ടെന്‍ കമാന്‍റ്മെന്‍റ്സ് എന്നീ ചിത്രങ്ങളിലും പട്രീഷ്യ അഭിനയിച്ചിട്ടുണ്ട്.കാലിഫോര്‍ണിയയിലെ തൗസന്‍റ് ഓക്സില്‍ തിങ്കളാഴ്ചയാണ് മരണം.