ബോളിവുഡിനെ രക്ഷിക്കാൻ രാമനും അക്ഷയ്കുമാറിനും ആകുന്നില്ല: രാം സേതുവിന് സമ്മിശ്ര പ്രതികരണം

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (13:51 IST)
ദീപാവലി റിലീസുകളിൽ നിന്നും കാര്യമായ നേട്ടം സ്വന്തമാക്കാനാകാതെ ബോളിവുഡ്. ഏറെ പ്രതീക്ഷയുമായെത്തിയ ചിത്രമായ രാം സേതുവിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം 15 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്നും കളക്ട് ചെയ്തത്. സമീപകാലത്തെ അക്ഷയ് ചിത്രങ്ങളിൽ ഭേദപ്പെട്ട പ്രതികരണമാണ് രാം സേതുവിന് ലഭിക്കുന്നത്.

അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന സിനിമയിൽ പുരാവസ്തു ഗവേഷകനായാണ് അക്ഷയ് എത്തുന്നത്. ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് മറ്റ് താരങ്ങൾ. അക്ഷയ് കുമാറിൻ്റെ അവസാനമായി ഇറങ്ങിയ 3 സിനിമകളാണ് ബോക്സോഫീസിൽ തകർന്നു വീണത്. ഓഗസ്റ്റിൽ റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം രക്ഷാബന്ധനും ബോക്സോഫീസീൽ തകർന്നിരുന്നു.

മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിൻ്റെ ഹിന്ദി റീമേയ്ക്കായ സെൽഫി, ഓ മൈ ഗോഡ് 2, സുരരൈ പോട്രിൻ്റെ ഹിന്ദി റിമേയ്ക്ക് എന്നിവയാണ് അക്ഷയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :