മരക്കാര്‍ റിലീസിനു മുമ്പ് തിയറ്റര്‍ കോംപ്ലക്‌സിന്റെ പണി പൂര്‍ത്തിയാക്കി, 'എം ലാല്‍ സിനിപ്ലക്‌സ്' ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (12:55 IST)

മോഹന്‍ലാലിന്റെയും ആന്റണി പെരുമ്ബാവൂരിന്റെയും ഉടമസ്ഥതയിലുള്ള തിയറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂരിലാണ് പുതിയ തിയറ്റര്‍ കോംപ്ലക്‌സ്.എം ലാല്‍ സിനിപ്ലക്‌സ് എന്ന് പേരിട്ടിരിക്കുന്ന തിയറ്റര്‍ സമുച്ചയത്തില്‍ ആദ്യം റിലീസിന് എത്തുന്ന ചിത്രം മരക്കാര്‍ ആണ്.

മോഹന്‍ലാലും ആന്റണിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വര്‍ഷങ്ങളായി ഷൊര്‍ണൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മേളം തിയറ്റര്‍ നിലനിന്നിരുന്ന സ്ഥലത്താണ് പുതിയ തിയറ്റര്‍ കോംപ്ലക്‌സ് നിലവില്‍ വന്നത്.

കോവിഡ് കാലത്ത് മേളം തിയറ്റര്‍ അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ അത് ഏറ്റെടുക്കുകയായിരുന്നു. മരക്കാര്‍ റിലീസിന് മുമ്പ് ജോലികളെല്ലാം പൂര്ത്തിയാക്കി ഉദ്ഘാടനവും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :