ജീത്തു ജോസഫ് വീണ്ടും മോഹന്‍ലാലിനൊപ്പം, 100 ദിവസം ഷൂട്ടിംഗ്; ബിഗ് ബജറ്റ് പടം നവംബറില്‍ തുടങ്ങും!

Mohanlal, Jeethu Joseph, Drishyam, മോഹന്‍ലാല്‍, ജീത്തു ജോസഫ്, ദൃശ്യം
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (15:12 IST)
ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് 100 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത സിനിമയിലെ നായിക തമിഴില്‍ നിന്നായിരിക്കും. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, മലയാളത്തില്‍ ജീത്തു ജോസഫിന് അത്ര നല്ല സമയമല്ല, കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍റ് മിസ് റൌഡി പരാജയമായിരുന്നു. ഹിന്ദിയിലും തമിഴിലും ഓരോ ചിത്രങ്ങള്‍ ചെയ്തുവരികയാണ് ജീത്തു ഇപ്പോള്‍. തമിഴ് ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :