ഭക്ഷണപ്രിയന്‍, കുറച്ച് ഭക്ഷണം കൂടുതല്‍ സമയമെടുത്ത് കഴിക്കുന്ന ശീലം; ഇതാണ് ലാലേട്ടന്‍

രേണുക വേണു| Last Modified വെള്ളി, 20 മെയ് 2022 (11:42 IST)

പൊതുവെ ഭക്ഷണപ്രിയനാണ് മോഹന്‍ലാല്‍. കുക്കിങ് നല്ല വശമുണ്ട്. വീട്ടില്‍ അതിഥികളെത്തിയാല്‍ അവരെയെല്ലാം നല്ല വിഭവങ്ങള്‍ നല്‍കി സന്തോഷിപ്പിക്കാന്‍ ലാല്‍ ശ്രദ്ധിക്കാറുണ്ട്. ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്ന വ്യക്തിയാണ് ലാല്‍. ഷൂട്ടിങ്ങിനെത്തിയാല്‍ സെറ്റില്‍ അന്നേദിവസം എന്താണ് കഴിക്കാനുള്ളതെന്ന് നേരത്തെ തന്നെ ചോദിച്ചുവയ്ക്കും. സെറ്റില്‍ എല്ലാവരോടും ഭക്ഷണം കഴിച്ചോ എന്നൊക്കെ ഓടിനടന്ന് ചോദിക്കും. ഭക്ഷണം കഴിക്കാന്‍ ഒരുപാട് സമയമെടുക്കും. ഒപ്പം ഭക്ഷണം കഴിക്കാന്‍ ഇരുന്നവര്‍ ചിലപ്പോള്‍ എഴുന്നേറ്റ് കാണും. എന്നാലും ലാല്‍ വളരെ സമയമെടുത്തേ ഭക്ഷണം കഴിക്കൂ. വലിച്ചുവാരി വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന ശീലം ലാലിന് ഇല്ല. വളരെ ആസ്വദിച്ചു ഭക്ഷണം കഴിക്കണമെന്നാണ് ലാലിന്റെ പോളിസിയെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന സിനിമാസുഹൃത്തുക്കള്‍ പറയുന്നു. ചിലപ്പോള്‍ വളരെ കുറച്ച് ഭക്ഷണമേ കഴിക്കൂ. എന്നാല്‍, അത് കഴിച്ച് തീര്‍ക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മാത്രം.

മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാല്‍ നാളെ 62-ാം ആഘോഷിക്കുകയാണ്. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :