മോഹന്‍ലാലിന്റെ പാട്ട് റിലീസ് ചെയ്ത് മമ്മൂട്ടി; വീഡിയോ

'ചോദ്യചിഹ്നം പോലെ' എന്ന് ആരംഭിക്കുന്ന പാട്ടാണ് മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:40 IST)

മോഹന്‍ലാല്‍ പാടിയ പാട്ട് റിലീസ് ചെയ്ത് മമ്മൂട്ടി. ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പിന്നണി ഗായകന്റെ വേഷത്തിലെത്തിയിരിക്കുന്നത്.

'ചോദ്യചിഹ്നം പോലെ' എന്ന് ആരംഭിക്കുന്ന പാട്ടാണ് മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയത്.


ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് എന്നിവരാണ് ബര്‍മുഡയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :