മരക്കാറിലെ നിറസാന്നിധ്യം ആയിരുന്നു വേണുച്ചേട്ടന്‍: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (10:42 IST)


മരക്കാറിലെ നിറസാന്നിധ്യം ആയിരുന്നു നെടുമുടി വേണുവെന്ന് മോഹന്‍ലാല്‍ പറയുന്നു. നെടുമുടി മരക്കാറിനെ കുറിച്ച് പറഞ്ഞ വീഡിയോ പങ്കു വെച്ചു കൊണ്ടാണ് ലാല്‍ കുറിപ്പ് എഴുതിയത്.

'സ്‌നേഹം!. വാക്കുകളിലും പ്രവര്‍ത്തിയിലും സ്‌നേഹം എപ്പോഴും വാരിനിറച്ചിരുന്ന വേണുച്ചേട്ടന്‍, മരയ്ക്കാര്‍ എന്ന നമ്മുടെ സ്വപ്നസിനിമയെക്കുറിച്ച് പറഞ്ഞതും അതുതന്നെയാണ്. എല്ലാ സ്‌നേഹത്തേക്കാളും മുകളില്‍ നില്‍ക്കുന്നതും എല്ലാ സ്‌നേഹത്തേക്കാളും വാഴ്ത്തപ്പെടേണ്ടതും, ദേശസ്‌നേഹമാണെന്ന് സത്യം. ഒരു വലിയ കൂട്ടായ്മയുടെ കഠിനപ്രയത്‌നത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമായി ഉടലെടുത്ത ഈ സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു വേണുച്ചേട്ടന്‍ എന്ന ആ വലിയ കലാകാരന്‍. മരയ്ക്കാര്‍ സിനിമയെക്കുറിച്ച്, അന്നും ഇന്നും എന്നും ഞങ്ങളുടെ എല്ലാമെല്ലാമായ വേണുച്ചേട്ടന്റെ വാക്കുകള്‍.'- മോഹന്‍ലാല്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :