ആ സമയത്ത് എനിക്ക് പേഴ്‌സണല്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല; ആന്റണി പെരുമ്പാവൂരുമായുള്ള സൗഹൃദത്തെ കുറിച്ച് മോഹന്‍ലാല്‍

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (12:44 IST)

മോഹന്‍ലാലിനൊപ്പം എന്നും നിഴലുപോലെ ഉള്ള വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഡ്രൈവറായി എത്തി പിന്നീട് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആകാന്‍ ആന്റണിക്ക് ഭാഗ്യം ലഭിച്ചു. ഇന്ന് മലയാളത്തില്‍ അറിയപ്പെടുന്ന നിര്‍മാതാവാണ് ആന്റണി. മാത്രമല്ല 25 മോഹന്‍ലാല്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

ആന്റണി പെരുമ്പാവൂരുമായുള്ള തന്റെ സൗഹൃദം ആരംഭിച്ചതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. പേഴ്‌സണല്‍ ഡ്രൈവറായാണ് ആന്റണി തന്റെ ജീവിതത്തിലേക്ക് വന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

മൂന്നാം മുറ സിനിമ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ആന്റണിയെ ഞാന്‍ പരിചയപ്പെടുന്നത്. ആ സമയത്ത് എനിക്ക് പേഴ്‌സണല്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് തന്നെയാണ് എന്റെ കല്യാണവും നടക്കുന്നത്. ഭാര്യ സുചിത്രയും ആന്റണിയും ഒരേസമയത്താണ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :