വിക്രം വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബില്‍ ! എങ്ങും ഹൗസ്ഫുള്‍ ഷോകള്‍

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (11:00 IST)

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വെറും അഞ്ച് ദിവസങ്ങള്‍ കൊണ്ട് 200 കോടി ക്ലബില്‍. ജൂണ്‍ മൂന്നിനാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ജൂണ്‍ ഏഴ് രാത്രി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനം വിക്രമിന്റെ കളക്ഷന്‍ 200 കോടി കടന്നു. കേരളത്തിലടക്കം വന്‍ മുന്നേറ്റമാണ് ബോക്‌സ്ഓഫീസില്‍ വിക്രം സ്വന്തമാക്കിയത്.

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സൂപ്പര്‍താരം സൂര്യയുടെ അതിഥി വേഷവും വിക്രമിന്റെ ഹൈപ്പ് വര്‍ധിപ്പിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :