പ്രണവിനെപ്പോലെ മോശമായ ഒരു കോ-സ്റ്റാര്‍ വെറെയുണ്ടാവില്ല: കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 19 ഫെബ്രുവരി 2022 (15:18 IST)

പ്രണവും കല്യാണിയും ഇതുവരെ രണ്ട് ചിത്രങ്ങളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആദ്യമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു. രണ്ടാമതായി ഹൃദയവും.

പ്രണവ് അത്ര നല്ല കുട്ടിയൊന്നുമല്ലെന്ന് കല്യാണി പ്രിയദര്‍ശന്‍. അവനെ കുറിച്ച് ആളുകള്‍ക്കുള്ള ആ ചിന്ത മാറ്റണമെന്ന് തനിക്ക് ആ?ഗ്രഹമുണ്ടെന്നും നടി പറയുന്നു.ഇരുവരും ഒന്നിച്ചഭിനയിച്ച ഹൃദയം ഒ.ടി.ടിയെത്തിയപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ലൈവില്‍ വന്നിരുന്നു.

അവന്‍ ഭയങ്കര നിഷ്‌കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അവന്‍ അത്ര നല്ലകുട്ടിയൊന്നുമല്ല എന്നാണ് കല്യാണി പറയുന്നത്. പ്രണവിനെ കുറിച്ചുള്ള ആളുകളുടെ ചിന്ത മാറ്റണമെന്നും കല്യാണി ലൈവില്‍ പറഞ്ഞു.

'അവനെപ്പോലെ മോശമായ ഒരു കോ-സ്റ്റാര്‍ വെറെയുണ്ടാവില്ല. സെറ്റില്‍ വരുമ്പോള്‍ ഒരു ഡയലോ?ഗ് പോലും ഓര്‍മയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബു??ദ്ധിമുട്ടാണ്'- കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

തല്ലുമാല റിലീസിനായി കാത്തിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :