മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും ദുബായില്‍, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 20 ഓഗസ്റ്റ് 2021 (19:57 IST)

രണ്ട് വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ദുബായിലേക്ക് പറന്നത്. ഇപ്പോഴിതാ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്നായി ദുബൈയില്‍ മോഹന്‍ലാലും എത്തി. മമ്മൂട്ടിയും ഇതേ ആവശ്യത്തിനു വേണ്ടിയാണ് അവിടേക്ക് പോയത്.മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്.

ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ ആളുകള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുള്ളത്. മലയാള സിനിമയില്‍ നിന്ന് ഇതാദ്യമായാണ് രണ്ടു താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :