ബാംഗ്ലൂർ ഡേയ്സിന് ബോളിവുഡ് റീമേയ്ക്ക് ഒരുങ്ങുന്നു, പ്രധാനറോളുകളിൽ പ്രിയ വാരിയരും അനശ്വര രാജനും

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (20:57 IST)
2014ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ബാംഗ്ലൂർ ഡേയ്സിന് ഹിന്ദി റിമേയ്ക്ക് ഒരുങ്ങുന്നു. ചിത്രത്തിൽ മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ പി വാരിയരുമാണ് പ്രധാനവേഷങ്ങളിലെത്തുക. ഇവരെ കൂടാതെ ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും അഭിനയിക്കുന്നു.

ദിവ്യകുമാർ ഖോസ്ല തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 12 2023ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2014ൽ റിലീസ് ചെയ്ത റൊമാൻ്റിക് ചിത്രം യാരിയാൻ്റെ സ്വീക്വൽ ആയാണ് ഒരുങ്ങുന്നത്. എന്നാൽ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് ദിവ്യകുമാർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :