അവിശ്വസനീയമായ ചിത്രം, എൻ്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല, കാന്താര കണ്ടിറങ്ങിയതിന് പിന്നാലെ കങ്കണ

അഭിറാം മനോഹർ| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (11:01 IST)
കെജിഎഫിലൂടെ ഇന്ത്യയൊന്നാകെ ശ്രദ്ധ നേടിയ കന്നഡ പുതിയ സിനിമകളിലൂടെ ഇന്ത്യയെ വീണ്ടും അമ്പരപ്പിക്കുകയാണ്. റിഷഭ് ഷെട്ടിയുടെ കാന്താരയാണ് ഇപ്പോൾ ഇന്ത്യയാകെ ചർച്ചയായിരിക്കുന്നത്. കന്നഡ കടന്ന് ഇന്ത്യയൊന്നാകെ മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പറ്റി കങ്കണ റണാവത്ത് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കുടുംബത്തിനൊപ്പം സിനിമ കണ്ടിറങ്ങിയതിന് പിന്നാലെയാണ് കങ്കണ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. അവിശ്വസനീയമായ ചിത്രമാണ് കാന്താരയെന്നും തൻ്റെ വിറയൽ ഇപ്പൊഴും മാറിയിട്ടില്ലെന്നും അടുത്ത വർഷത്തെ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി ചിത്രത്തെയാകണം പരിഗണിക്കേണ്ടതെന്നും താരം പറയുന്നു.

ഋഷഭ് ഷെട്ടിയെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിൻ്റെ എഴുത്തും സംവിധാനവും അഭിനയവും ആക്ഷനുമെല്ലാം ഗംഭീരമാണ്. പാരമ്പര്യത്തെയും പുരാണത്തെയും തദ്ദേശീയമായ പ്രശ്നങ്ങളെയും മനോഹരമായാണ് ചിത്രത്തിൽ ചേർത്തുവെച്ചിരിക്കുന്നതെന്നും കങ്കണ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :