കെ ആര്‍ അനൂപ്|
Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (12:10 IST)
'അയ്യപ്പനും കോശിയും' തെലുങ്കിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും.പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി ടൈറ്റിലിന് ഒരു കഥാപാത്രത്തിന്റെ പേരാണ് നല്‍കിയത്. ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് പവന്‍ കല്യാണ്‍ ആണ്.'ഭീംല നായക്' എന്നാണ് ഈ കഥാപാത്രത്തിന്റെയും സിനിമയുടെയും പേര്.
റാണ ദഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.'ഡാനിയല്‍ ശേഖര്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഫസ്റ്റ് ലുക്ക് വീഡിയോ 20ന് പുറത്തുവരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍