ആ കഥാപാത്രം അതവതരിപ്പിക്കാന്‍ മഞ്ജുവിനേപ്പോലെ ഒരു നടി വേണം:പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (15:08 IST)

മഞ്ജു വാര്യര്‍ ജയസൂര്യ ചിത്രം മേരി ആവാസ് സുനോ ഒരുങ്ങുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.രശ്മി ശക്തമായ ഒരു കഥാപാത്രമാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ ആ കഥാപാത്രം അതവതരിപ്പിക്കാന്‍ മഞ്ജുവിനേപ്പോലെ ഒരു നടി വേണമെന്നും പ്രജേഷ് സെന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

ശങ്കര്‍ എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്.പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ശങ്കറിന്റെ ആകര്‍ഷണം. ഈ സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.

ശിവദ, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :