കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 ഡിസംബര്‍ 2021 (10:39 IST)
ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് 'മേപ്പടിയാന്‍'. ജനുവരി 14നാണ് റിലീസ്. പ്രദര്‍ശന തീയതി പ്രഖ്യാപിച്ചത് മുതല്‍ പ്രമോഷന്‍ തിരക്കുകളിലാണ് നടനും അണിയറപ്രവര്‍ത്തകരും. ചിത്രത്തിലെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് 'അഷ്റഫ് അലിയാര്‍' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.