ജയറാമും ശ്രീനിവാസനുമില്ല, ഇത് പുതിയ സന്ദേശം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (22:12 IST)
മെമ്പർ രമേശനായി അർജുൻ അശോകൻ. നടൻറെ അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുക്കുന്ന ചിത്രമാണ്
'മെമ്പർ
രമേശൻ ഒമ്പതാം വാർഡ്'. കട്ട താടിയും മീശയുമായി അർജുൻ തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
'രമേശൻ' എന്നു കുറിച്ചുകൊണ്ടുള്ള ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ലെന, ഗണപതി, മണികണ്ഠൻ തുടങ്ങിയവര്‍ സോഷ്യൽ മീഡിയയിലൂടെ അർജുൻറെ രമേശനെ തങ്ങളുടെ സ്നേഹം കൊണ്ട് വരവേറ്റിരിക്കുകയാണ്.

അർജുൻ അശോകനെ കൂടാതെ ചെമ്പൻ വിനോദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ, മാമുക്കോയ, ഗായത്രി അശോക്, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ എന്റർടെയ്‌നർ ചിത്രമാണിത്.

എബി ജോസ് പെരേരയും അബി ട്രീസ പോളും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബൻ & മോളി എന്റർടൈൻമെന്റിൻറെ ബാനറിൽ ബോബൻ, മോളി എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എൽദോ ഐസക് ചായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. കൈലാസ് മേനോനാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :