നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു, വധു സൈക്കോളജിസ്റ്റ് മറിയം

ചിപ്പി പീലിപ്പോസ്| Last Updated: വെള്ളി, 21 ഫെബ്രുവരി 2020 (11:53 IST)
നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു. സൈക്കോളജിസ്റ്റ് മറിയം തോമസ് ആണ് വധു. കോട്ടയം ശാന്തിപുരം സ്വദേശിനിയാണ് മറിയം. വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല. വിവാഹം രജിസ്റ്റര്‍ ചെയ്‌തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

അടുത്ത മാസം ചടങ്ങായി നടത്തുമെന്നും വിവാഹ തിയതി നിശ്ചയിച്ചിട്ടില്ലെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.

ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ച് കഴിഞ്ഞു. ട്രാന്‍സാണ് തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദിന്റെ ഏറ്റവും പുതിയ ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :