'കട്ട കലിപ്പിൽ' അർജുൻ അശോകൻ, അജഗജാന്തരത്തിലെ അർജുൻറെ പുതിയ ലുക്ക്

കെ ആര്‍ അനൂപ്| Last Updated: ശനി, 20 ജൂണ്‍ 2020 (23:49 IST)
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ വിജയത്തിനുശേഷം സംവിധായകൻ ആൻറണി വർഗീസുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’. ആക്ഷൻ സീനുകൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയിലെ അർജുൻറെ ലുക്ക് നിർമാതാക്കൾ പുറത്തുവിട്ടു. കട്ട കലിപ്പ് ലുക്കിലാണ് അർജുൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് അർജ്ജുനൻ അവതരിപ്പിക്കുന്നത് എന്നാണ് ചിത്രത്തിൽ നിന്ന് ലഭിക്കുന്ന സൂചന. പറവ, ബിടെക്, വരത്തൻ, ജൂൺ, ഉണ്ട എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ അർജുൻ ഇതിനോടകം തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് ആക്ഷൻ സീക്വൻസുകളുളള അജഗജാന്തരത്തിലൂടെ അർജുന്
മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ ആകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അങ്കമാലി ഡയറീസ് എന്ന സിനിമയിലെ നടന്മാരായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരാണ് അജഗജന്താരത്തിന്

തിരക്കഥ എഴുതുന്നത്. ഒരു ക്ഷേത്ര ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത് എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിന് മുമ്പുതന്നെ പൂർത്തിയായി. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് അണിയറപ്രവർത്തകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :