ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മീര നന്ദന്റെ പ്രായം എത്ര?

രേണുക വേണു| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (15:14 IST)

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര നന്ദന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'മുല്ല'യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.

മീര നന്ദന്റെ ജന്മദിനമാണ് ഇന്ന്. 1990 നവംബര്‍ 26 നാണ് മീരയുടെ ജനനം. തന്റെ 31-ാം ജന്മദിനമാണ് മീര ഇന്ന് ആഘോഷിക്കുന്നത്. പുതിയ മുഖം, സീനിയേഴ്‌സ്, സ്വപ്‌നസഞ്ചാരി, റെഡ് വൈന്‍, അപ്പോതിക്കിരി മൈലാഞ്ചി മൊഞ്ചുള്ള വീട്, മല്ലുസിങ് തുടങ്ങിയവയാണ് മീരയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :