പ്രണയദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിന്‍; ഹോട്ട് ലുക്കില്‍ താരം

രേണുക വേണു| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (12:58 IST)

പ്രായത്തെ വെറും അക്കങ്ങളാക്കി വീണ്ടും മീരാ ജാസ്മിന്‍. കിടിലന്‍ ഫോട്ടോഷൂട്ടുമായാണ് താരം ഇത്തവണ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രങ്ങളാണ് മീര പങ്കുവച്ചത്. വളരെ ഹോട്ടായാണ് ഈ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.

'നിങ്ങളിലെ അത്ഭുതം സൃഷ്ടിക്കുക' എന്ന ക്യാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.


നാല്‍പ്പത് വയസ്സിലും ഇരുപതിന്റെ ചെറുപ്പമെന്നാണ് മീരയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് മീര സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :