പച്ചയില്‍ ഗ്ലാമറസായി മീര ജാസ്മിന്‍; പ്രായം 40 കഴിഞ്ഞെന്ന് പറയില്ലെന്ന് ആരാധകര്‍, കിടിലന്‍ ചിത്രങ്ങള്‍

രേണുക വേണു| Last Modified തിങ്കള്‍, 16 മെയ് 2022 (20:23 IST)

തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി മീര ജാസ്മിന്‍. കിളിപ്പച്ച ഗൗണില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും ഇരുപതുകാരിയെ പോലെ ആണല്ലോ മീര എന്നാണ് ആരാധകരുടെ കമന്റ്.


'ഒഴുക്കിനൊപ്പം തിളങ്ങുക' എന്ന ക്യാപ്ഷനോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :