1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Meena pens heart touching note remembering her husband

ഞങ്ങളുടെ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ പെട്ടെന്ന് എന്നെന്നേക്കുമായി ഞങ്ങളിൽ നിന്ന് അകന്നുപോയി:വിദ്യാസാഗറിനെ ഓർത്ത് മീനയുടെ കുറിപ്പ്

meena
ആരാധകരുടെ കണ്ണ് നനയിച്ച് ഭർത്താവ് വിദ്യാസാഗറിനെ അനുസ്മരിച്ച് കൊണ്ടുള്ള മീനയുടെ കുറിപ്പ്. കുടുംബത്തിൻ്റെ അനുഗ്രഹമായിരുന്നു വിദ്യാസാഗറെന്നും വളരെപെട്ടെന്ന് തന്നെ തങ്ങളിൽ നിന്നും അദേഹം എന്നെന്നേയ്ക്കുമായി വേർപ്പെട്ടുപോയിയെന്നും മീന കുറിപ്പിൽ പറയുന്നു.
 
ഞങ്ങളുടെ അനുഗ്രഹമായിരുന്നു നിങ്ങൾ. എന്നാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾ ഞങ്ങളിൽ നിന്നും എന്നെന്നേയ്ക്കുമായി അകലെ പോയി. നിങ്ങൾ എന്നും ഞങ്ങളുടെയെല്ലാം മനസ്സിലുണ്ടാകും.ഞങ്ങളുടെ മേൽ സ്നേഹവും പ്രാർഥനയും അറിയിച്ച ദശലക്ഷകണക്കിന് നന്മയുള്ള മനസുകൾക്ക് നന്ദി പറയാൻ ഞാനും എൻ്റെ കുടുംബവും ആഗ്രഹിക്കുന്നു. തീർച്ചയായും നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്.
 
സ്നേഹവും പിന്തുണയും ഞങ്ങളിൽ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബവും ഉള്ളതിൽ ഞങ്ങള്‍ വളരെ കൃതാർഥരാണ്. ആ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ മീന കുറിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആറുമാസത്തിനിടെ 76 മലയാളസിനിമകൾ, ഇതിൽ 70 എണ്ണവും സമ്പൂർണ പരാജയം