ഇത് വ്യാജന്‍, പരാതി നല്‍കി നടന്‍ സുരേഷ് കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ജൂലൈ 2022 (09:06 IST)
തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വ്യാജ അക്കൗണ്ടിനെതിരെ നടന്‍ സുരേഷ് കൃഷ്ണ. താരത്തിന്റെ ഫോട്ടോയില്‍ പേരും ഉപയോഗിച്ചാണ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. അതിനെ ഫോളോ ചെയ്യരുതെന്നും വരുന്ന മെസ്സേജുകള്‍ക്ക് മറുപടി നല്‍കരുതെന്നും സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ അറിയിച്ചു.

'ഹായ് ഫ്രണ്ട്സ്, ഈ സ്‌ക്രീന്‍ഷോട്ട് എന്റെ ഡിസ്പ്ലേ ചിത്രത്തിനൊപ്പം(dp) എന്റെ പേരില്‍ സൃഷ്ടിച്ച ഒരു വ്യാജ അക്കൗണ്ടിന്റേതാണ്. ഈ അക്കൗണ്ട് പിന്തുടരുകയോ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യരുത്. ഇത് സംബന്ധിച്ച് ഞാന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. എന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ SureshKrishna_5 ആണ്, ഈ ഹാന്‍ഡിലിലൂടെ ഞാന്‍ നിങ്ങളെ സമീപിക്കും. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി.'- കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :