മാസ്റ്റർ ഒരു മാസ്റ്റർ പീസ് ആയിരിക്കും: വിജയ് സേതുപതി

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഒക്‌ടോബര്‍ 2020 (17:59 IST)
ദളപതി വിജയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. വിജയ് സ്റ്റൈലിഷ് കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുന്ന ഒരു മാസ്റ്റർ പീസ് ആയിരിക്കുമെന്ന് വിജയ് സേതുപതി പറഞ്ഞു. എല്ലാവർക്കും ഉള്ളിൽ അഴുക്കുണ്ട്. ഒരാൾ വില്ലനായി അഭിനയിക്കുമ്പോൾ, ആ അഴുക്ക് പുറത്തെടുക്കുന്നതിനുള്ള
മാർഗ്ഗം ആണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഈ ചിത്രത്തിൽ തന്റെ വേഷം ആസ്വദിച്ചാണ് ചെയ്തതെന്നും വിജയ് സേതുപതി പറഞ്ഞു.

ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി കിഷൻ തുടങ്ങി വൻതാരനിര തന്നെ മാസ്റ്ററിൽ ഉണ്ട്. എക്സ്ബി പിക്ചേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ചിത്രം നിർമ്മിക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, എഡിറ്റർ ഫിലോമിൻ രാജ്, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ എന്നിവരാണ് സാങ്കേതിക രംഗത്തെ പ്രമുഖർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :