1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. marakkar arabikadalinte simham

തോറ്റുകൊടുക്കാന്‍ മനസ്സില്ല,വാള്‍ കയ്യില്‍ നിന്നും പലതവണ വഴുതി വീണു, വാള്‍പ്പയറ്റ് പഠിച്ച് മോഹന്‍ലാല്‍, വീഡിയോ

Mohanlal Sword Training To Perfection
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും മറ്റ് വീഡിയോകള്‍ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മോഹന്‍ലാല്‍ വാള്‍പ്പയറ്റ് പരിശീലിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്.
 
മരക്കാറായി അഭ്യാസ പ്രകടനം നടത്തുന്ന ലാലിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്. കൈയില്‍നിന്ന് വാള്‍ ഓരോ തവണ വീണ് പോകുമ്പോഴും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത പോരാളിയെ പോലെ ലാല്‍ പരിശീലനം തുടരുന്നതും കാണാം.     
ത്യാഗരാജനും തായ്ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നാണ് മരക്കാറിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കുതിരവട്ടം പപ്പുവിന്റെ മകന്‍, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ബിനു പപ്പുവിന്റെ പ്രായം എത്രയെന്ന് അറിയാമോ ?