ഇന്ത്യൻ സ്പിന്നർമാരുടെ മികവ് നന്നായി അറിയാം, വന്നിരിക്കുന്നത് ഒരുങ്ങിതന്നെയെന്ന് വില്യംസൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (20:51 IST)
ഇന്ത്യയുടെ സ്പിന്‍ മികവ് തന്നെയാണ് ന്യൂസിലാന്‍ഡിന് മുന്നിലെ പ്രധാന വെല്ലുവിളിയെന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യയുടെ സ്പിന്‍ മികവ് വളരെ ശക്തമാണെന്നും അതിന് തടയിടാൻ വ്യത്യസ്‌തമായ കാര്യങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ഇന്ത്യൻ സ്പിന്നർമാരുടെ മികവ് നന്നായി തന്നെ അറിയാം. ഏറെ നാളുകളായി അവർ ഈ മികവ് തുടരുന്നു. ഞങ്ങളെ സംബന്ധിച്ച് സ്പിന്നിനെ പ്രതിരോധിക്കാനുള്ള മികച്ച വഴികള്‍ തേടുകയും മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഇതാണ് പ്രധാനപ്പെട്ട കാര്യം. മികച്ച മുന്നൊരുക്കത്തോടെ ഇന്ത്യയുടെ സ്പിന്നിനെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് വില്യംസണ്‍ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :