ഇനി വൈകില്ല, മഞ്ജുവിന്റെ അടുത്ത റിലീസ് ആകാന്‍ 'മേരി ആവാസ് സുനോ' ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (10:43 IST)

ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. ഇരുവരുമൊന്നിക്കുന്ന മേരി ആവാസ് സുനോ റിലീസിന് ഒരുങ്ങുകയാണ്. മഞ്ജുവാര്യര്‍ ആണ് നായിക. ലളിതം സുന്ദരം പ്രദര്‍ശനത്തിനെത്തിയ ശേഷം മഞ്ജുവിന്റെതായി റിലീസിനെത്തുന്നത് ചിത്രമായിരിക്കും ഇതെന്ന് തോന്നുന്നു.

എല്ലാ ജോലികളും പൂര്‍ത്തിയാക്കി റിലീസിനായി കാത്തിരിക്കുകയാണ് മേരി ആവാസ് എന്ന് സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു.

ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്.

പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം.ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.

ശിവദ, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :