രണ്ടാളും പ്രണയത്തിലാണോ ? കോളേജിലെ കൂട്ടുകാരുടെ സംശയം, അതിനൊരു കാരണമുണ്ടെന്ന് നടി ശിവദ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (12:14 IST)

16 വര്‍ഷത്തെ പരിചയമാണ് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹത്തില്‍ എത്തിച്ചതെന്ന് ശിവദ പറഞ്ഞിരുന്നു.2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഇപ്പോഴിതാ തന്റെ പ്രണയകാലത്തെ ഒരുക്കുകയാണ് നടി.A post shared by Sshivada (@sshivadaoffcl)

കോളേജില്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ രണ്ടാളും പ്രണയത്തിലാണോ എന്നുവരെ സഹപാഠികള്‍ ചോദിച്ചിട്ടുണ്ടെന്നും ശിവദ പറയുന്നു. അതിനൊരു കാരണമുണ്ട്, ഒറ്റയ്ക്ക് മാറിനിന്ന് സംസാരിക്കുന്ന ശീലമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.അപ്രതീക്ഷിതമായി ഞങ്ങള്‍ രണ്ടുപേരും ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്നു. മുരളി വിനയന്‍ സാറിന്റെ സിനിമയിലും ഞാന്‍ ഫാസില്‍ സാറിന്റെ സിനിമയിലും. അതും നായികാ നായകന്‍മാരായി. അങ്ങനെ ആ ബന്ധം കൂടുതല്‍ സുദൃഢമായെന്ന് ശിവദ മാതൃഭൂമി ഡോട്കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :