മരക്കാറിനെതിരെ നടക്കുന്നത് ഡീഗ്രേഡിങ്, ജെനുവില്‍ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ടാകും: മഞ്ജു വാര്യര്‍

രേണുക വേണു| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (15:00 IST)

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‌ക്കെതിരെ ഡീഗ്രേഡിങ് ആണ് നടക്കുന്നതെന്ന് നടി മഞ്ജു വാര്യര്‍. 'സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിങ് നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജെനുവിനാണെങ്കില്‍ അതിന് വിലയുണ്ടാകും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഡീഗ്രേഡിങ് നടന്നത് എന്നത് എനിക്ക് വ്യക്തമല്ല. എല്ലാ സിനിമയ്ക്കും അതിന്റേതായ കഷ്ടപ്പാടും സമര്‍പ്പണവും എല്ലാം ആവശ്യമാണ്. പക്ഷെ ഡീഗ്രേഡിങിന് ശേഷം സിനിമ കണ്ടവരെല്ലാം എനിക്ക് മെസേജുകള്‍ അയച്ചിരുന്നു. നല്ല സിനിമയാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഇപ്പോഴും സിനിമയെ കുറിച്ച് വിലയിരുത്തി ഉള്ള മെസേജുകള്‍ വരാറുണ്ട്,' മഞ്ജു വാര്യര്‍ പറഞ്ഞു. സിനിമയില്‍ മഞ്ജു വാര്യറും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :