അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ജൂലൈ 2024 (16:38 IST)
മമ്മൂട്ടിയും സുരേഷ് ഗോപിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചതായി റിപ്പോര്‍ട്ട്. താരങ്ങളുടെ ഡേറ്റുകള്‍ ഒന്നിച്ച് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ചിത്രീകരണം നീളാന്‍ കാരണം. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
2022ല്‍ പുറത്തിറങ്ങിയ അറിയിപ്പിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമ തമിഴില്‍ വിക്രം മോഡലില്‍ എല്ലാ താരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാകുമെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മിക്കുന്നത്. നിലവില്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഗൗതം മേനോന്‍ ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് മമ്മൂട്ടി. തമിഴില്‍ 2 സിനിമകളാണ് ഫഹദ് ഫാസില്‍ നിലവില്‍ ചെയ്യുന്നത്. കൂടാതെ തെലുങ്കിലെ ഹിറ്റ് സിനിമയായ പുഷ്പയുടെ രണ്ടാം ഭാഗത്തിലും നിര്‍ണായക വേഷമാണ് ഫഹദ് ചെയ്യുന്നത്. അതേസമയം തൃശൂര്‍ എം പിയായതിന് ശേഷം സുരേഷ് ഗോപി സിനിമകളില്‍ ജോയിന്‍ ചെയ്തിട്ടില്ല.