1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Sulphath 45th wedding anniversary

മമ്മൂട്ടിയുടെ നായികയായി സുല്‍ഫത്ത് എത്തിയിട്ട് 45 വര്‍ഷം...! ആശംസകളുമായി ദുല്‍ഖര്‍

സുറുമി, ദുല്‍ഖര്‍ എന്നിവരാണ് മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ മക്കള്‍

Mammootty - Sulphath 45th Wedding Anniversary
Mammootty - Sulphath 45th Wedding Anniversary

45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. വാപ്പിച്ചിക്കും ഉമ്മിച്ചിക്കും ദുല്‍ഖര്‍ സല്‍മാന്‍ വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ നേര്‍ന്നു. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 
 
' ലോകത്തിനു നിങ്ങള്‍ രണ്ട് പേരും ലക്ഷ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷങ്ങളായി. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമായും അതിന്റെ സ്‌നേഹവും ഊഷ്മളതയും അനുഭവിക്കാന്‍ കഴിഞ്ഞതിലൂടെയും ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ..! നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇതിനെ ലൗകികവും അസാധാരണവുമാക്കുന്നു,' ദുല്‍ഖര്‍ കുറിച്ചു. 
 


സുറുമി, ദുല്‍ഖര്‍ എന്നിവരാണ് മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ മക്കള്‍. സുല്‍ഫത്തിനെ വിവാഹം കഴിക്കുമ്പോള്‍ മമ്മൂട്ടി സിനിമയിലെത്തിയിട്ടില്ല. അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു. 
 
അടുത്ത ലേഖനം
എങ്ങും എക്‌സ്ട്രാ ഷോകള്‍ ! നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' കുതിപ്പ് തുടരുന്നു