റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടിയുടെ 'വണ്‍', വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (12:44 IST)

ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം 'വണ്‍' റിലീസ് പ്രഖ്യാപിച്ചു. ഈ വെള്ളിയാഴ്ച (മാര്‍ച്ച് 26ന്) ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.വലിയ താരനിരയുള്ള പൊളിറ്റിക്കല്‍ ത്രില്ലറില്‍ കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി വേഷമിടുന്നു.

ജോജു ജോര്‍ജ്, നിമിഷ സജയന്‍, മുരളി ഗോപി, രഞ്ജിത്ത്, സുദേവ് ??നായര്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍ ലെ ലോപ്പസ്, മാമുക്കോയ, പി ബാലചന്ദ്രന്‍, മാത്യു തോമസ്, പ്രേം കുമാര്‍, കൃഷ്ണ കുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദര്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :