'അവരാണ് യഥാര്‍ത്ഥത്തില്‍ നമ്മളെ ഭരിക്കേണ്ടത്'; 'വണ്‍'ലെ മമ്മൂട്ടിയുടെ മാസ്സ് ഡയലോഗ് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (11:06 IST)

മമ്മൂട്ടിയുടെ വണിലെ ഓരോ ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. 'നമ്മളെ കാണുമ്പോള്‍ അവരല്ല, അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്' -എന്ന് കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ പറയുന്ന മാസ് ഡയലോഗ് ആണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.

'നമ്മള്‍ താമസിക്കുന്ന വീട്, സഞ്ചരിക്കുന്ന വാഹനം, ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍. ഇതെല്ലാം തരുന്നത് അവരാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ നമ്മളെ ഭരിക്കേണ്ടത്. നമ്മളെ കാണുമ്പോള്‍ അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്'- മമ്മൂട്ടിയുടെ കഥാപാത്രം വീഡിയോയില്‍ പറയുന്നു.

നേരത്തെ സിനിമയിലെ 'റൈറ്റ് ടു റീ കാള്‍' എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :