ഞായറാഴ്ചകളില്‍ ബിരിയാണി കഴിക്കാന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തുന്ന പൃഥ്വിരാജ്

രേണുക വേണു| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (09:04 IST)

സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദമാണ് മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍. പൃഥ്വിരാജ് തന്റെ കരിയറില്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്ന സമയത്താണ് പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി അഭിനയിച്ചത്. ആ സൗഹൃദം ഇപ്പോഴും ദൃഢമായി തുടരുന്നു.

മമ്മൂട്ടിയുടെ കുടുംബവും പൃഥ്വിരാജിന്റെ കുടുംബവും തമ്മിലും അടുത്ത സൗഹൃദമുണ്ട്. കൊച്ചിയിലാണ് മമ്മൂട്ടിയും കുടുംബവും താമസിക്കുന്നത്. കൊച്ചിയില്‍ കുടുംബസമേതം ഉള്ളപ്പോള്‍ പൃഥ്വിരാജ് മമ്മൂട്ടിയുടെ വീട്ടിലെത്തും. മമ്മൂട്ടിയുടെ വീട്ടിലെ ഞായറാഴ്ച സ്‌പെഷ്യല്‍ ബിരിയാണി കഴിക്കാനാണ് പൃഥ്വിരാജും കുടുംബവും എത്താറുള്ളത്. താന്‍ സിനിമാ ഷൂട്ടിങ് തിരക്കുകളില്‍ ഇപ്പോള്‍ ഹൈദരബാദിലാണെന്നും കൊച്ചിയിലെത്തിയാല്‍ ഞായറാഴ്ചത്തെ ബിരിയാണി കഴിപ്പിനായി വീട്ടിലെത്താമെന്നും മമ്മൂട്ടിക്ക് സപ്തതി ആശംസിച്ചുകൊണ്ടുള്ള വീഡിയോയില്‍ പൃഥ്വിരാജ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :