ബച്ചന്റെ കണ്ണട കാണുന്നില്ല, തിരയാൻ രജനിയും മമ്മൂട്ടിയും മോഹൻലാലും; ലോക്ക്ഡൗൺ സന്ദേശവുമായി ഹോം ഷോട്ട് ഫിലിം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 7 ഏപ്രില്‍ 2020 (15:17 IST)
ദിനത്തിൽ തന്റെ കണ്ണട കാണുന്നില്ലെന്ന പരിഭവത്തിലാണ് നമ്മുടെ ബോളിവുഡിന്റെ ഷെഹൻഷാ അമിതാഭ് ബച്ചൻ. തന്റെ കാണാതെ പോയ കണ്ണട പക്ഷേ തിരയാൻ ശ്രമിക്കുന്നത് ചില്ലറക്കാരല്ല രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര,ശിവ്‌രാജ് കുമാർ,ആളിയ ഭട്ട്,സൊണാലി കുൽക്കർണി,പ്രസേൻജിത് ചാറ്റർജി തുടങ്ങി ഇന്ത്യയിലെ പല ഭാഗത്തുള്ള സൂപ്പർതാരങ്ങളാണ്.ഇവർ പക്ഷേ കണ്ണട തിരയുന്നത് അവരവരുടെ വീട്ടിൽ നിന്നും വെർച്വൽ ആയാണ്. സംഗതി കളറല്ലേ....

അതുകൊണ്ട് തന്നെ സ്വന്തം വീട്ടിൽ തിരയുന്നത് പോലെയാണ് താരങ്ങൾ തമ്മിൽ ഇടപഴകുന്നത്.ആശാനെ തന്റെ കയ്യിൽ ഗ്ലാസില്ലെ എന്നാണ് മമ്മൂട്ടി സ്റ്റൈൽ മന്നൻ രജനിയോട് ചോദിക്കുന്നത്.ആ കണ്ണട തിരയണമെങ്കിൽ എനിക്കാദ്യം ഒരു കണ്ണട വേണമെന്ന് മോഹൻലാൽ.നിന്നെ കൊണ്ട് ശല്യമായല്ലോ രൺബീറെ എന്ന് മമ്മൂട്ടി. ഇത്തരത്തിൽ ഓരോരുത്തരും പരസ്‌പരം സംസാരിക്കുന്നത്. പ്രത്യേകത എന്താണെന്ന് വെച്ചാൽ അവരവരുടെ സ്വന്തം ഭാഷയിലാണ് എല്ലാവരുടെയും സംസാരം.പ്രസൂൺ പാണ്ടെയാണ് ഒരു വീട്ടിനുള്ളിൽ തന്നെ നടക്കുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൂപ്പർ താരങ്ങളെ അണിനിരത്തി ഇത്തരമൊരു ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

ഞങ്ങൾ ലോക്ക്ഡൗൺ ദിനത്തിൽ ഓരോരുത്തരുടേയും സ്വന്തം വീട്ടിലാണെന്നും നിങ്ങളും അത്തരത്തിൽ ഈ സാഹചര്യത്തിൽ ഇരിക്കുവെന്നും താരങ്ങൾ പറയുന്നു.ലോക്‌ഡൗണിൽ തൊഴിൽ നഷ്ടമായി ദുരിതത്തിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെയും മറ്റും സഹായിക്കാനാണ് രാജ്യത്തെ മുൻനിരന്താരങ്ങൾ വീഡിയോയിൽ അണിനിരന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :