'മക്കളേ... എന്നുള്ള വിളി ഇനി കേൾക്കാനാകില്ല' - നൊമ്പരമായി പ്രിയതാരത്തിന്റെ വേർപാട്

അനു മുരളി| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (13:05 IST)
സംഗീത കുലപതി എം കെ അർജുനൻ മാസ്റ്ററിന്റെ വേർപാട് വിശ്വസിക്കാനാകാതെ താരങ്ങൾ. മാസ്റ്റർക്ക് ആദരാഞ്ജലി അർപ്പിച്ച് നിർവധി പേർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഗായിക സുജാത മോഹനും ഉണ്ട്. മസ്റ്ററെ കുറിച്ച് സുജാത സോഷ്യൽ മീഡിയകളിൽ പങ്കു വെച്ച കുറിപ്പ് വൈറലായിരുന്നു.

മാസ്റ്റർ…മാസ്റ്ററിനോടുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരില്ല. പന്ത്രണ്ടു വയസ്സുകാരിയായ എന്നെ കൈ പിടിച്ചു സിനിമാ പിന്നണി ഗാനരംഗത്തേക്ക് കൊണ്ടുവന്ന് നായികയ്ക്കുള്ള ഗാനം തരാൻ കാണിച്ച ആ ധൈര്യത്തിന് ഞാൻ എങ്ങനെ നന്ദി പറയണം. എന്ന് അറിയില്ലെന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക.

അന്ന് മുതൽ ഇന്ന് വരെ ഒരു സ്നേഹനിധിയായ ഗുരുവായിരുന്നു മാസ്റ്റർ എനിക്ക്.’മക്കളെ’ എന്നുള്ള നിറപുഞ്ചിരിയോടെയുള്ള ആ വിളി ഇനി കേൾക്കാൻ പറ്റില്ല എന്ന് ഓർക്കുമ്പോൾ ഒരുപാടു സങ്കടം തോന്നുന്നു. പക്ഷെ മാസ്റ്റർ എന്റെ മനസ്സിൽ നിന്നും ഒരിക്കലും മായുകയില്ല…ആ കാൽക്കൽ നമിച്ചുകൊണ്ടു നന്ദിയോടെ മാസ്റ്ററിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”, എന്നും സുജാത പോസ്റ്റിലൂടെ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :