'പ്രാഞ്ചിയേട്ടൻ വലിയ വിജയമായതിൽ ശശിക്ക് പങ്കുണ്ട്'

അനു മുരളി| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (13:22 IST)
അന്തരിച്ച പ്രമുഖ നടന്‍ കലിംഗ ശശിയെ ഓർമിച്ച് നടൻ ഇന്നസെന്ത്. സിനിമയിൽ വലിയ തിരക്കുള്ള നടനായിട്ടും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും വരുത്താത്ത ആളായിരുന്നു ശശിയെന്ന് അദ്ദേഹത്തെ വിയോഗദിനത്തിൽ ഇന്നസെന്റ് മാതൃഭൂമിയോട് പറഞ്ഞു.

‘ശശിയുടെ വിയോഗത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ നഷ്ടമായി എന്നാണ് എനിക്ക് പറയാനുള്ളത്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന ചിത്രത്തിലാണ് അദ്ദേഹം എന്നോടൊപ്പം ആദ്യമായി അഭിനയിച്ചത്. ആ ചിത്രം വലിയ വിജയമായതില്‍ ശശിക്കും കാര്യമായ പങ്കുണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഞാനുണ്ടായിരുന്ന സമയത്ത് അമ്മ സംഘടന ശശിക്ക് മാസം 5000 രൂപ വച്ച് കൊടുത്തിരുന്നു. ഇപ്പോഴും അത് കൊടുക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഒരിക്കൽ പോലും ശശി പണം ആവശ്യപ്പെട്ട് വന്നിരുന്നില്ല.' - ഇന്നസെന്റ് ഓർത്തെടുക്കുന്നു.

കരൾ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വെളുപ്പിനെയാണ് മരണപ്പെട്ടത്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് വർഷത്തോളമായി നാടകരംഗത്തുള്ള ഹാസ്യവേഷങ്ങളിലൂടെയാണ് പ്രേക്ഷകരെ കീഴടക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :