മൊട്ടയടിച്ച് ദിലീപ്, സ്റ്റൈലായി മോഹൻലാൽ; ക്യാമറയിൽ പകർത്തി മമ്മൂട്ടി!

ഗോൾഡ ഡിസൂസ| Last Modified വ്യാഴം, 16 ജനുവരി 2020 (13:43 IST)
സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് പങ്ക് വെച്ച ഒരു സെൽഫി ആണ്. സെൽഫി എടുത്തിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടി, എന്നിവർക്കൊപ്പം ദിലീപും സെൽഫിയിൽ ഇടം പിടിച്ചിട്ടുണ്ട്. പുത്തൻ ലുക്കിലാണ് ഏവരും എന്നതും ശ്രദ്ധേയം.

‘ഫ്രണ്ട്സ് ഭക്ഷണം വാങ്ങിച്ച് തരും, ഉറ്റ സുഹൃത്തുക്കൾ നിങ്ങളുടെ ഭക്ഷണവും കഴിക്കും’- എന്നാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സിദ്ദിഖ്, ജയറാം, ദിലീപ്, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം യൂത്ത് ഐക്കണുകളായ ഉണ്ണി മുകുന്ദനും ജയസൂര്യയും കുഞ്ചാക്കോ ബോബനുമുണ്ട്. പൊട്ടിച്ചിരിക്കുന്ന സിദ്ദിഖിനേയും ജയറാമിനേയും ദിലീപിനേയുമാണ് ചിത്രത്തിൽ കാണാനാകുന്നത്. പിണക്കം മറന്ന് എല്ലാവരും ഒന്നിച്ച ലക്ഷണമാണല്ലോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റി മോഹൻലാലും ദിലീപും ഉടക്കിലാണെന്ന് ചിലർ പ്രചരിച്ചിരുന്നു. അക്കൂട്ടർക്കുള്ള മറുപടി കൂടിയാണ് പുതിയ ഫോട്ടോയെന്ന് ദിലീപ് ഫാൻസ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :