മമ്മൂട്ടിയുടെ അപൂര്‍വ കുടുംബ ചിത്രങ്ങള്‍ കാണാം

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (13:54 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. താരത്തിന്റെ കുടുംബവിശേഷങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സുല്‍ഫത്തും മക്കളായ സുറുമിയും ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കൊപ്പം പല വേദികളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടിയുടെ കുടംബ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.


1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തുന്നത്. 1980 ലാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്.


1982 ലാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മകളായി സുറുമി ജനിക്കുന്നത്. പിതാവും സഹോദരനും സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ സുറുമി സഞ്ചരിച്ചത് വരകളുടെ ലോകത്താണ്. നന്നായി ചിത്രം വരയ്ക്കാനുള്ള കഴിവ് സുറുമിക്കുണ്ട്. ഡോ.റെഹാന്‍ സയിദ് ആണ് സുറുമിയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.


മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും രണ്ടാമത്തെ കുഞ്ഞായാണ് ദുല്‍ഖര്‍ സല്‍മാന്‍ ജനിക്കുന്നത്. പിതാവിനെ പോലെ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദുല്‍ഖര്‍ തീരുമാനിച്ചത്. എന്നാല്‍, തന്റെ പഠനമെല്ലാം പൂര്‍ത്തിയാക്കിയാണ് ദുല്‍ഖര്‍ സിനിമയിലേക്ക് കാലെടുത്ത് വച്ചത്. ഇന്ന് പിതാവിനെ പോലെ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന യൂത്ത് സ്റ്റാര്‍ കൂടിയാണ് ദുല്‍ഖര്‍.


ഒഴിവ് സമയങ്ങളിലെല്ലാം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് മമ്മൂട്ടിക്ക് പ്രിയപ്പെട്ട കാര്യം. കോവിഡ് മഹാമാരിയുടെ കാലത്ത് വീട്ടില്‍ തന്നെ കഴിയുകയാണ് താരം. സിനിമയിലെത്തിയതിനു ശേഷം ആദ്യമായാണ് ഇത്ര അധികം നാള്‍ തുടര്‍ച്ചയായി വീട്ടില്‍ ഇരിക്കേണ്ടി വരുന്നതെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :